കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഇനി മുതല്‍ സമ്ബൂര്‍ണ ഡിജിറ്റല്‍. ഇതോടെ, ബെവ്കോ ഔട്ട്‌ലെറ്റുകള്‍ പൂര്‍ണമായും ഇ- ഓഫീസിന് കീഴില്‍ ആയിരിക്കുകയാണ്.
മന്ത്രി എം.ബി രാജേഷ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജീവനക്കാരുടെ ജോലി അനായാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇ- ഓഫീസ് സംവിധാനത്തിലൂടെ കഴിയുന്നതാണ്. യാതൊരു പണച്ചെലവുമില്ലാതെയാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.
ഇ- ഓഫീസിന്റെ കീഴിലായതോടെ ലൈസന്‍സികള്‍ക്ക് കേരളത്തില്‍ എവിടെയുമുള്ള വെയര്‍ഹൗസില്‍ നിന്നും സ്ക്രീനില്‍ സാധനങ്ങള്‍ കണ്ടുകൊണ്ട് തിരഞ്ഞെടുക്കാന്‍ സാധിക്കും. കൂടാതെ, തുക ഓണ്‍ലൈനായി അടയ്ക്കാനും കഴിയുന്നതാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഷോപ്പും ഇനവും തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ സാധിക്കും. നേരത്തെ ബാര്‍ ലൈസന്‍സികള്‍ ഗോഡൗണില്‍ എത്തിയശേഷം സാധനങ്ങള്‍ തിരഞ്ഞെടുത്ത്, ബാങ്കില്‍ പണം അടച്ച് അതിന്റെ ചെല്ലാന്‍ അതത് വെയര്‍ഹൗസുകളില്‍ ഹാജരാക്കണമായിരുന്നു.
Post a Comment