സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 2 ദിവസമായി മാറാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഏപ്രിൽ 6 മുതൽ സ്വർണവിലയിൽ ഇടിവുണ്ട്. 3 തവണയായി 660 രൂപയുടെ ഇടിവാണ് കഴിഞ്ഞ 5 ദിവസങ്ങളിൽ ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച സർവ്വകാല റെക്കോഡിലായിരുന്നു സ്വർണവില. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു.

Post a Comment