ആലക്കോട് : ദൈവകരുണയുടെ ഭാരതത്തിലെ ആദ്യ തീർഥാടന ഇടവകയായി കനകക്കുന്ന് കരുണാമയനീശോയുടെ ദേവാലയത്തെ ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തി. കുർബാനയ്ക്കിടെ മോൺ. ആന്റണി മുതുകുന്നേൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ ഇതുസംബന്ധിച്ച കല്പന വായിച്ചായിരുന്നു പ്രഖ്യാപനം. വികാരി ഫാ. സ്കറിയ പൂവത്താനിക്കുന്നേൽ കൊടിയേറ്റിയതോടെ ഒൻപതുദിവസത്തെ തിരുനാൾ-നൊവേനക്ക് തുടക്കമായി.
15-ന് ശനിയാഴ്ച കർമങ്ങൾക്കും ദിവ്യബലിക്കും അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. ഞായറാഴ്ച വൈകിട്ട് നാലിന് ദൈവകരുണയുടെ പ്രേഷിതരുടെ പ്രതിഷ്ഠ നടത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി കുർബാനയർപ്പിക്കും. ഉച്ചയ്ക്ക് 12.30-ന് സ്നേഹവിരുന്നുണ്ടാകും.

Post a Comment