സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂര്‍ത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള 800 റോഡുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.
മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി എം എല്‍ ആര്‍ ആര്‍ പി) ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ പുനരുദ്ധരിച്ചത്. 2018, 19 പ്രളയത്തില്‍ തകര്‍ന്നതും റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടാത്തതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 1,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ ആകെ 10,680 കിലോമീറ്റര്‍ നീളത്തില്‍ 4659 റോഡുകള്‍ പൂര്‍ത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് ഇതിനകം പൂര്‍ത്തിയായതെന്നും മന്ത്രി അറിയിച്ചു.
Post a Comment