സ്വര്‍ണവില ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; 45,000ല്‍ താഴെ

 


കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 5595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


ഇന്നലെ 440 രൂപ കൂടിയതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 45000 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇത് തിരുത്തി ഇന്നലെ 45,320 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയത്. അഞ്ചിനാണ് ആദ്യമായി സ്വര്‍ണവില 45,000 രൂപയിലെത്തിയത്. 


പിന്നീടുള്ള ദിവസങ്ങളില്‍ കുറഞ്ഞെങ്കിലും വീണ്ടും വില ഉയരുന്ന പ്രവണതയാണ് അടുത്ത ദിവസങ്ങളില്‍ പ്രകടമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.


    

        

Post a Comment

Previous Post Next Post