പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്, തളിപ്പറമ്പിൽ രണ്ട് കുട്ടികൾ പിടിയിലായി,വാഹന ഉടമകൾക്ക് 32,000 രൂപ വീതം പിഴ



തളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്. ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി. കെ എൽ 13 എച്ച് 8725 ബൈക്ക് ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ (45), കെ എൽ 59 എസ് 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാസിയ സൈദ് (41) എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.

Post a Comment

Previous Post Next Post