തിരുവനന്തപുരം:റോഡുകളില്‍ എ.ഐ കാമറകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങുകന്നതോടെ മനുഷ്യപ്പറ്റില്ലാത്ത പിഴയാണ് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയില്‍ തടഞ്ഞുള്ള പരിശോധന തുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിര്‍ദേശം പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടില്ല.
ഒരു യാത്രയില്‍ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചത് കാമറയില്‍ പതിഞ്ഞാല്‍ ഫോണില്‍ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തില്‍ അഞ്ച് കാമറകളില്‍ പതിഞ്ഞാല്‍ 2,500 രൂപ പോയിക്കിട്ടും. മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 2000 രൂപ പിഴയാകും. അഞ്ച് കാമറകളില്‍ പതിഞ്ഞാല്‍ 10000 രൂപ നല്‍കണം._
കാമറയില്‍ പതിഞ്ഞുകഴിഞ്ഞാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കണ്‍ട്രോള്‍ റൂമിലാണ് ബാക്കി നടപടികള്‍. പെറ്റി അംഗീകരിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ്. ഒരാള്‍ക്ക് ഒരു പെറ്റി മതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം. കണ്ണൂർ ന്യൂസ് ഓൺലൈൻ
● *വി.ഐ.പികള്‍ക്ക് ബാധകമല്ല*
_മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളെ പിഴയില്‍ നിന്നും ഒഴിവാക്കി. ഇത് കേന്ദ്രനിയമപ്രകാരമാണെന്നും എം.വി.ഡി വ്യക്തമാക്കി._
● _തുടക്കത്തില്‍ പിഴ_
_5 കുറ്റങ്ങള്‍ക്ക്_
1. _ഇരു ചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാത്ത യാത്ര_
2. _ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗം_
3. _സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍_
4. _സിഗ്നലില്‍ റെഡ് ലൈറ്റ് മറികടക്കുക_
5. _ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍_
_''മുന്‍സീറ്റ് യാത്രക്കാരുടെ സീറ്റ് ബെല്‍റ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. ''_
_-എസ്. ശ്രീജിത്ത്,_
_ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍_
● *കാമറ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ( കണ്ണൂർ ജില്ല)*
കണ്ണൂര്‍ പരിമടം, പുതിയ മാഹി
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് തലശ്ശേരി - 1
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് തലശ്ശേരി - 2
കണ്ണൂര്‍ കൊടുവള്ളി ഗേറ്റ് NH (കണ്ണൂര്‍ കോഴിക്കോട് റോഡ്)
കണ്ണൂര്‍ കൊടുവള്ളി ഗേറ്റ് NH (കോഴിക്കോട് കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ കൂത്തുപറമ്പ് (ഇരിട്ടി തലശ്ശേരി റോഡ്)
കണ്ണൂര്‍ തോട്ടട
കണ്ണൂര്‍ തയ്യില്‍
കണ്ണൂര്‍ മേലെ ചൊവ്വ(മട്ടന്നൂര്‍ കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ മേലെ ചൊവ്വ
കണ്ണൂര്‍ മുനീശ്വരം കോവില്‍ റോഡ്
കണ്ണൂര്‍ ചാലാട് (കണ്ണൂര്‍ വളപട്ടണം റോഡ്)
കണ്ണൂര്‍ അഞ്ചരക്കണ്ടി (എയര്‍പോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ റോഡ്)
കണ്ണൂര്‍ തളാപ്പ്
കണ്ണൂര്‍ ചക്കരക്കല്‍ (കണ്ണൂര്‍ മട്ടന്നൂര്‍ റോഡ്)
കണ്ണൂര്‍ ഉറവച്ചാല്‍ (തലശ്ശേരി മട്ടന്നൂര്‍ റോഡ്)
കണ്ണൂര്‍ ചതുരക്കിണര്‍ (മട്ടന്നൂര്‍ കണ്ണൂര്‍ ടൗണ്‍ റോഡ്)
കണ്ണൂര്‍ പുതിയതെരു (കണ്ണൂര്‍ കാസര്‍കോട് റോഡ്)
കണ്ണൂര്‍ മട്ടന്നൂര്‍ ആശുപത്രി jn (തലശ്ശേരി ഇരിട്ടി റോഡ്)
കണ്ണൂര്‍ ചാലോട് (മട്ടന്നൂര്‍ കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ മട്ടന്നൂര്‍ (മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്)
കണ്ണൂര്‍ മാട്ടൂല്‍ തെക്ക്, (പഴയങ്ങാടി മാട്ടൂല്‍ റോഡ്)
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ്
കണ്ണൂര്‍ കീരിയാട്
കണ്ണൂര്‍ പുന്നാട് (ഇരിട്ടി കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ കമ്പില്‍
കണ്ണൂര്‍ പയഞ്ചേരിമുക്ക് (പയഞ്ചേരി ജംഗ്ഷന്‍ പേരാവൂര്‍ റോഡ്)
കണ്ണൂര്‍ പയിഞ്ചേരി (പേരാവൂര്‍ പയിഞ്ചേരി ജങ്ഷന്‍)
കണ്ണൂര്‍ ഇരിട്ടി (തലശ്ശേരി ഇരിട്ടി പാലം)
കണ്ണൂര്‍ ഇരിട്ടി (ഇരിട്ടി പാലം തലശ്ശേരി റോഡ്)
കണ്ണൂര്‍ ഇരിക്കൂര്‍ (ഇരിക്കൂര്‍ തളിപ്പറമ്പ് റോഡ്)
കണ്ണൂര്‍ മയ്യില്‍
കണ്ണൂര്‍ പുതിയങ്ങാടി (ചൂതാട് ബീച്ച് മാട്ടൂല്‍ റോഡ്)
കണ്ണൂര്‍ പഴയങ്ങാടി - 2, (പയ്യന്നൂര്‍ കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ പഴയങ്ങാടി,(കണ്ണൂര്‍ പയ്യന്നൂര്‍ റോഡ്)
കണ്ണൂര്‍ മാടായിപ്പാറ
കണ്ണൂര്‍ വള്ളിത്തോട് (മൈസൂര്‍ ഇരിട്ടി റോഡ്)
കണ്ണൂര്‍ ഉളിക്കല്‍ (ഉളിക്കല്‍ jn ഇരിട്ടി റോഡ്)
കണ്ണൂര്‍ ഉളിക്കല്‍ (പയ്യാവൂര്‍ ഉളിക്കല്‍ ജന.)
കണ്ണൂര്‍ മന്ന (തളിപ്പറമ്പ് ഇരിട്ടി റോഡ്)
കണ്ണൂര്‍ ചിറവക്ക്, തളിപ്പറമ്പ് (പയ്യന്നൂര്‍ കണ്ണൂര്‍ റോഡ്)
കണ്ണൂര്‍ ശ്രീകണ്ഠപുരം (തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡ്)
കണ്ണൂര്‍ പയ്യാവൂര്‍ (ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡ്)
കണ്ണൂര്‍ പയ്യാവൂര്‍ ടൗണ്‍
കണ്ണൂര്‍ കേളോത്ത്, പയ്യന്നൂര്‍
കണ്ണൂര്‍ സുമംഗലി സിനിമാസ് പയ്യന്നൂര്‍
കണ്ണൂര്‍ വന്‍കുളത്ത് വയലില്‍
കണ്ണൂര്‍ കണ്ണൂര്‍ സിറ്റി ഹോസ്പിറ്റല്‍
കണ്ണൂര്‍ ആലക്കോട്
കണ്ണൂര്‍ ചെറുപുഴ

Post a Comment