ആലക്കോട് : വന്യമൃഗശല്യം തടയുന്നതിനായി ഉദയഗിരി പഞ്ചായത്തില്‍ ഫെന്‍സിംഗ് നിര്‍മാണത്തിന് 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ 2022-23 ആസ്തിവികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഉദയഗിരി പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന് വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ഫെന്‍സിംഗ് നിര്‍മിക്കുന്നത്.
ഗ്രാമപഞ്ചായത്തും, ബ്ലോക്ക്പഞ്ചായത്തും, ജില്ലാപഞ്ചായത്തും ചേര്‍ന്നാണ് ഫെന്‍സിംഗ് നിര്‍മിക്കുന്നതിനുള്ള തുക അനുവദിക്കുന്നത്. കൂടാതെ എംഎൽഎ ഫണ്ടും ഇതിനായി വിനിയോഗിക്കുന്നു. ദിനംപ്രതി വർധിച്ചുവരുന്ന വന്യമൃഗശല്യത്താൽ ജീവിതം വഴിമുട്ടിയ ഗതിയിലാണ് കർഷകർ. അശാസ്ത്രിയമായ വനസംരക്ഷണവും അതിർത്തി പരിപാലനവും കർഷകർക്ക് ഭീഷണിയായിരിക്കുന്നു. കാടിറങ്ങി നാട്ടിലേക്ക് വരുന്ന വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. കൃഷിക്കു പുറമെ വളർത്തുമൃഗങ്ങളെയും മനുഷ്യനേയും ആക്രമിക്കൽ പതിവാണ്. ഇതിന് പരിഹാരമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.
.jpeg)
Post a Comment