എ ഐ ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍; 14 ജില്ലകളിലായി 675 ക്യാമറകള്‍; പിഴ വിവരം ഇങ്ങനെ



റേഡ് സുരക്ഷയുടെ ഭാഗമായി ഏപ്രില്‍ 20 മുതല്‍ 14 ജില്ലകളിലായി 675 എഐ ക്യാമറകള്‍വഴി ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്ക് പിഴയിട്ടു തുടങ്ങും.

അന്നുമുതല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പിവിസി കാര്‍ഡിലേക്ക് മാറും. ഇത് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിക്കും. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും.


പിഴ ഇങ്ങനെ


ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ

രണ്ടാംതവണ – 1000രൂപ

ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ

അമിതവേഗം – 2000രൂപ

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ

രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ

ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ – മൂന്നുമാസം തടവ് അല്ലെങ്കില്‍ 2000രൂപ

രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ

ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ – 1000രൂപ

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യതവണ -500രൂപ

ആവര്‍ത്തിച്ചാല്‍ – 1000രൂപ


Post a Comment

Previous Post Next Post