ആഗോള സാമ്ബത്തിക മാന്ദ്യത്തിനിടയില്‍ അന്താരാഷ്ട്ര വിപണിയെ ഡോളര്‍ രഹിതമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറന്‍സിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ അനുവദിക്കുന്നതിന് ഫോറിന്‍ ട്രേഡ് പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ജര്‍മ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂര്‍, യുകെ തുടങ്ങി 18 രാജ്യങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ സെന്‍ട്രല്‍ ബാങ്കായ ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ഈ പണം ഇന്ത്യന്‍ കമ്ബനികളില്‍ നിക്ഷേപിക്കാനും ഇന്ത്യയില്‍ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങള്‍ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Post a Comment