ആലക്കോട് പാലത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി നടക്കുന്നതിനാൽ.ഇന്ന് (16-04-2023) വൈകിട്ട് 3.00 മണി മുതൽ (17-04-2023) നാളെ രാവിലെ 7.00 മണി വരെ ആലക്കോട് പഴയപാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു
അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിടും.
കരുവഞ്ചാൽ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ ആലക്കോട് പള്ളിയുടെ മുന്നിൽ നിന്നും മേരി മാതാ സ്കൂൾ ഗ്രൗണ്ടിന് മുന്നിലൂടെയുള്ള റോഡ് വഴി ചെറിയ പാലം കേറി ആലക്കോട് ബസ് സ്റ്റാൻഡിന്റെ അപ്പ്രോച്ച് റോഡിലേക്ക് പ്രവേശിച്ച് ടൗണിൽ കടക്കേണ്ടതാണ്.
അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട് - വലിയ വാഹനങ്ങൾ ഈ വഴി പോകാൻ ശ്രദ്ധിക്കണം.
അതുപോലെതന്നെ ആലക്കോട് ഭാഗത്തുനിന്നും കരുവഞ്ചാൽ ഭാഗത്തേക്ക് പോകണ്ട ചെറിയ വാഹനങ്ങൾ ആലക്കോട് ടൗണിൽ നിന്നും മേരി മാതാ സ്കൂൾ ഗ്രൗണ്ടിലേക്കുള്ള ചെറിയ പാലം വഴി പ്രവേശിച്ച് ആ വഴി കടന്നു പോകേണ്ടതാണ്.
പാലത്തിന്റെ പ്രവൃത്തി സുഗമമായി നടത്തുന്നതിന് ഗതാഗത ക്രമീകരണ നടപടി ക്രമങ്ങളുമായി എല്ലാവരും സഹകരിക്കണം

Post a Comment