ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ വൈദ്യുതി ഉപഭോഗം 100.30289259 ദശലക്ഷം യൂണിറ്റായിരുന്നു.
സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടായി.ഇതും സര്‍വകാല റെക്കോര്‍ഡാണ്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടാണ് വൈദ്യുതി ഉപഭോഗം കൂടാനുള്ള കാരണം. കഴിഞ്ഞ വര്‍ഷം ഇത്രയും ചൂടുണ്ടായിട്ടും വൈദ്യുതി ഉപഭോഗം 93 ദശലക്ഷം യൂണിറ്റായിരുന്നു. ഇപ്പോഴത് 100 കടന്നിരിക്കുകയാണ്. അതേസമയം,പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ഉപയോഗം കൂടിയാല്‍ സര്‍ചാര്‍ജ് ഇനത്തില്‍ അത് ഉപഭോക്താക്കളില്‍ നിന്ന് തന്നെയാണ് ഈടാക്കുക.
കൊടുംചൂടില്‍ വെന്തുരുകി കേരളത്തിലെ അഞ്ച് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. ഉഷ്ണതരംഗ പ്രഖ്യാപനത്തിന് സാധ്യതയുണ്ട്. തൃശൂര്‍ , പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് . കോട്ടയം , കോഴിക്കോട് ജില്ലകളിലും ചൂട് കൂടും .
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം . വേനല്‍മഴയില്‍ എഴുപത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment