സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 41,720 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്, ഒരു ഗ്രാം സ്വര്‍ണത്തിന് 5,215 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി വില കുറഞ്ഞിരുന്ന സ്വർണത്തിന് ഇന്നലെ വില വര്‍ധിച്ചിരുന്നു.

Post a Comment