ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി

 


കൊച്ചി: ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ജസ്റ്റിസ് എന്‍ നഗരേഷ് ഇത് വ്യക്തമാക്കിയത്.

അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കണമെന്ന് കോടതി ഉത്തരവായി. അതേസമയം കോടതി ഉത്തരവ് പോലിസ് റെയ്ഡിന് തടസ്സമാവില്ലെന്നും ആവശ്യമായ പരിശോധനകള്‍ പോലീസിന് നടത്താമെന്നും കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ പോലിസ് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.


കൊച്ചിയില്‍ ഉണ്ടായ സംഭവത്തിന്‍ 8 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റിന്റെ കൊച്ചി , തിരുവനന്തപുരം, കണ്ണൂര്‍ ഓഫീസുകള്‍ക്കാണ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.

Post a Comment

Previous Post Next Post