പയ്യന്നൂര്‍ : ചെറുപുഴയിലെ കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്‍പ്പനശാല പയ്യന്നൂര്‍ കോത്തായ്മുക്കിലേക്ക് മാറ്റി സ്ഥാപിച്ചു. കോത്തായ്മുക്കിലുള്ള പെന്റ് ഹോട്ടലിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് മദ്യവില്‍പ്പനശാല ആരംഭിച്ചത്.
ഇന്നലെ രാത്രിയോടെയാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ചെറുപുഴയിലെ വിദേശ മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത്. രാത്രി തന്നെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് മാറ്റിയിരുന്നു. മദ്യവിൽപ്പനശാല അടച്ച് പൂട്ടിയത് ചെറുപുഴയിലെ ബാര്‍ ഹോട്ടല്‍ വ്യാപാരിയെ സഹായിക്കാനാണെന്ന ആരോപണം ഇതിനിടെ പൊതുജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
.jpeg)
Post a Comment