സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം; 2 പേർ കസ്റ്റഡിയിൽ

 


സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 2 പേർ പിടിയിൽ. ഇവരുടെ അറസ്റ്റ് നടക്കാവ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്ന് പിടിയിലായ യുവാക്കൾ പറഞ്ഞു. കോഴിക്കോട്ടെ ഒരു സീരിയൽ നടിയായിരുന്നു യുവതിയെ ഫ്ലാറ്റിൽ എത്തിച്ചതെന്ന് യുവതി പറഞ്ഞിരുന്നു. ഇവരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post