രാജ്യത്ത് കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം; 1,300 പുതിയ രോഗികൾ

 




ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധന. 1,300 പേർക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 140 ദിവസത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


ബുധനാഴ്ച മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,078 പരിശോധനകളാണ് നടത്തിയത്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്.

Post a Comment

Previous Post Next Post