കാപ്പിമല-മഞ്ഞപ്പുല്ല്-പൈതൽമല വികസനത്തിന് രൂപരേഖ

 


ആലക്കോട് : കാപ്പിമല-മഞ്ഞപ്പുല്ല്-പൈതൽമല പ്രദേശങ്ങളുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കാപ്പിമല - മഞ്ഞപ്പുല്ല് - പൈതൽമല റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്ന അവർ.


ടി.സി. പ്രിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വത്സല പ്രകാശ്, കെ.പി. സാബു, ഫാ. ജോസഫ് കുത്തുളി, കെ.പി. ചന്ദ്രൻ, വി.ജി. സോമൻ, അജിത്ത് വർമ, ടോമി കളപ്പുര, റോയി ഈറ്റയ്ക്കൽ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post