വരും ദിവസങ്ങളില്‍ വീണ്ടും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

 


സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വെയിൽ കനക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ കണ്ണൂരിലും കാസര്‍കോടും ചൂടിനു കാര്യമായ ശമനമുണ്ടായിട്ടില്ല. 10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Post a Comment

Previous Post Next Post