മെക്കാഡം ടാറിംഗിൽ അപാകതയെന്ന് പരാതി



ആലക്കോട്: കോടികൾ ചിലവിട്ട് നടത്തിയ മെക്കാഡം ടാറിഗിൽ അപാകതയുള്ളതായി പരാതി. രയരോം മൂന്നാംകുന്ന് പ്രാപ്പൊയിൽ റോഡിന്റെ ടാറിംഗ് പ്രവൃത്തിയിലാണ് അപാകതയുള്ളതായി ആക്ഷേപമുയർന്നിരിക്കുന്നത്. രയരോം മുതൽ കുണ്ടേരി വരെയുള്ള റോഡിന്റെ രണ്ട് ലെയർ ടാറിംഗ് കഴിഞ്ഞ ദിവസം ഇവിടെ പൂർത്തീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ മൂന്നാംകുന്ന് അടക്കം പല ഭാഗങ്ങളിലും ടാറിംഗ് ഇളകിത്തുടങ്ങുകയും വിലുകൾ രൂപപ്പെടുകയും ചെയ്തതായാണ് നാട്ടുകാരുടെ പരാതി.ടാറിംഗിലെ അപാകതയാണ് ഇതിന് കാരണമെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post