ജയിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്നു ഭീഷണി; തടവുകാരനെതിരേ കേസ്

 


കണ്ണൂർ: സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എൻഐഎ കേസിലെ തടവുകാരനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.


നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിക്കെതിരേയാണ് ജോയിന്‍റ് സൂപ്രണ്ടിന്‍റെ പരാതി പ്രകാരം പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.


ഐഎസ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തിയ തടവുകാരനാണ് ഭീഷണി മുഴക്കിയത്. ജയിലിലെ അതിവസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post