തിരുവനന്തപുരം: സംസ്ഥാനത്ത് 600 കോടി രൂപ നിക്ഷേപത്തില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ വരുന്നു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി രൂപയുടെ നിക്ഷേപവും, 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും ഉണ്ടായിരിക്കും.
കേരള, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലായിരിക്കും സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. കിഫ്ബി ഫണ്ട് വകയിരുത്തി സ്ഥാപിക്കുന്ന പാര്‍ക്കുകള്‍ക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചിരിക്കുന്നത്. സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയമിക്കും. ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ഐ.ടി.എല്‍ നെ ചുമതലപ്പെടുത്തി. 2022 - 23 സാമ്ബത്തിക വര്‍ഷത്തെ ബജറ്റിലാണ് സംസ്ഥാനത്ത് 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Post a Comment