അമിതവേഗത്തിലെത്തിയ കാര്‍ ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്‌

 


കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ ഒരു വാഹനത്തിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്. പരിക്കേറ്റ മുസ്തഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post