വേനൽച്ചൂടിൽ വെന്തുരുകി മലയോര ഗ്രാമങ്ങൾ; പുഴകൾ വറ്റിവരണ്ടു




ആലക്കോട്: വേനൽ കടുത്തതോടെ മല
യോരം അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായി. പുഴകളും തോടുകളും കിണറുകളും കുളങ്ങളും അടക്കം മലയോരത്തെ കുടിവെള്ള സ്രോതസുകൾ മുഴുവൻ വറ്റിവരണ്ട
നിലയിലാണ്. മലയോരത്തെ പ്രധാന ജലസ്രോതസുകളായ ആലക്കോട്, കരുവഞ്ചാൽ, ചപ്പാരപടവ്, രയരോം, കാർത്തികപുരം, മണക്കടവ് പുഴ
കൾ വറ്റിവരണ്ട് നീരൊഴുക്ക് നിലച്ചനിലയിലാണ്.പുഴകളിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് അനധി
കൃതമായി പമ്പിംഗ് നടത്തിയുള്ള ജലമൂറ്റലും വ്യാപകമായിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളും മറ്റും നനയ്ക്കുന്നതിനാണ്
ഇത്തരത്തിലുള്ള അനധികൃത ജലമൂറ്റൽ. പുഴകളിൽ അവശേഷിക്കുന്ന ജലം കൂടി ഇല്ലാതാക്കുന്ന വിധത്തിലാണ് അനധികൃത പമ്പിംഗ്. പുഴകൾക്ക് പുറമെ തോടുകളും കിണറുകളും വറ്റിയ
തോടെ കുടിവെള്ളത്തിനുവേണ്ടി പലയിടത്തും ജനങ്ങൾ നരകയാതന പേറുകയാണ്. ജലനിധി അടക്കമുള്ള പല കുടിവെള്ള പദ്ധതികളും ജനങ്ങൾക്ക് വേണ്ട രീതിയിൽ ഉപകരിക്കപ്പെടുന്നുമില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്. കോളനി മേഖലകളിലാണ് കുടിവെള്ള ക്ഷാമം ഏറെ പ്രതിസന്ധി ഉയർത്തുന്നത്. വേനൽ കടുത്തതോടെ
കാർഷിക വിളകളും കരിഞ്ഞുണങ്ങിയത് കർഷകരെ ഒന്നടങ്കം  ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വർധിച്ചുവരുന്ന പുറമ്പോക്ക് ഭൂമി കയ്യേറ്റവും മലയോരത്ത് പുഴകളുടെ നിലനിൽപ്പ് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post