പ​രീ​ക്ഷ: കു​ട്ടി​ക​ൾ​ക്കാ​യി ടോ​ൾ​ഫ്രീ ന​മ്പ​ർ



ക​ണ്ണൂ​ർ: പ​രീ​ക്ഷാ കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന സ​മ്മ​ർ​ദം, ഉ​ത്ക​ണ്ഠ, ഭ​യം, മ​റ്റ് മാ​ന​സി​ക സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ടെ​ലി കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​ന്നു. ഇ​തി​നാ​യി കു​ട്ടി​ക​ൾ​ക്ക് 18001212830 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ക്കാം.


കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക-​സാ​മൂ​ഹി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി ദേ​ശീ​യ ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ യോ​ഗ്യ​ത​യു​ള്ള​തും പ​രി​ശീ​ല​നം ല​ഭി​ച്ച​തു​മാ​യ വി​ദ​ഗ്ധ കൗ​ൺ​സ​ല​ർ​മാ​രു​ടെ ഒ​രു ശൃം​ഖ​ല സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​മ്പ​ത് മു​ത​ൽ 12 വ​രെ​യു​ള​ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളി​ൽ നി​ന്നും 30 സെ​ക്ക​ൻ​ഡ് മു​ത​ൽ ഒ​രു മി​നി​ട്ട് വ​രെ​യു​ള​ള ഓ​ഡി​യോ-​വി​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post