ഡോളറും സൗദി റിയാലും വിദേശത്തേക്ക് കടത്താന്‍ ശ്രമം: യുവാക്കള്‍ കണ്ണൂരില്‍ പിടിയില്‍



കണ്ണൂർ : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കറന്‍സി പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറന്‍സിയാണ് പിടികൂടിയത്.


ദുബായിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി റനീസില്‍ നിന്ന് 1226250 രൂപ മൂല്യമുള്ള 

15000 യുഎസ് ഡോളറാണ് പിടികൂടിയത്. മറ്റൊരു കണ്ണൂര്‍ സ്വദേശി റസനാസില്‍ നിന്ന് 640500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റ് കമ്മീഷണര്‍ ശിവരാമന്‍, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ്, വില്യംസ്, ശ്രീവിദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 


അതേസമയം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണം പിടികൂടി. ഒരു കോടി രൂപ മൂല്യമുള്ള സ്വര്‍ണവുമായി യുവതിയാണ് പിടിയിലായത്. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 32 വയസായിരുന്നു. അടിവസ്ത്രത്തില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. കസ്റ്റംസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post