അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദ്ദേശത്തിൽ നിന്ന് പിന്മാറി സർക്കാർ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന സബ്മിഷന് മറുപടിയായാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. പ്രവാസികളുടെ അടക്കം ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്.
Post a Comment