നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നു വീണു

 


കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നു വീണു. കോസ്റ്റ് ഗാർഡിന്റെ പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. ഹെലികോപ്ടറിൽ മൂന്ന് പേരുണ്ടായിരുന്നു. അപകടത്തിൽ ആളപായമില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇത് എയർപോർട്ട് പ്രവർത്തനങ്ങളെ ബാധിക്കില്ല. വിമാനങ്ങളുടെ സർവീസെല്ലാം കൃത്യസമയം പാലിക്കുമെന്നും യാതൊരു മാറ്റവുമുണ്ടാകില്ലെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post