രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചിട്ടുണ്ട്. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9433 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. 2311 പേരാണ് ചികിത്സയിലുള്ളത്. പിന്നാലെ മഹാരാഷ്ട്ര (1956), ഗുജറാത്ത് (1529) സംസ്ഥാനങ്ങളാണ്.

Post a Comment