കാസർഗോഡ് ബദിയടുക്ക പള്ളിത്തടുക്കയിൽ അടച്ചിട്ട വീട്ടില്‍ വൻ കവർച്ച. നിഷാ മൻസിലില്‍ അബ്ദുൾ റസാഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 50 പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഞായറാഴ്ച ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment