50 ലക്ഷത്തിന്റെ MDMAയുമായി യുവാവ് പിടിയിൽ



50 ലക്ഷത്തിന്റെ MDMAയുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂര്‍ മാട്ടൂല്‍ മടക്കര സ്വദേശി സലീല്‍കുമാര്‍ കെപിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവില്‍നിന്ന് വരികയായിരുന്നു ഇയാൾ. കൂട്ടുപുഴ ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫിസിന്റെ സയുക്ത പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. അതേസമയം സംസ്ഥാനത്തേക്കുള്ള ലഹരി വരവ് തടയാൻ ചെക്ക്‌പോസ്റ്റുകളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി.

Post a Comment

Previous Post Next Post