ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമെന്ന് റിപ്പോർട്ട്

 


നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില വീണ്ടും മോശമെന്ന് സൂചന. ശ്വാസകോശ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടൻ ഇപ്പോള്‍. ആദ്യം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ന്യുമോണിയ ബാധിച്ച്‌ നില വഷളായി. അണുബാധ വിട്ടുമാറാത്തതിനാൽ മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യുന്നില്ല. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയും കുറവാണ്.

Post a Comment

Previous Post Next Post