സ്വർണ വിലയിൽ വൻ കുതിപ്പ്. സ്വര്‍ണ വില ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 43,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് ഉയര്‍ന്നത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 8 ദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000ല്‍ താഴെയെത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തെ കണക്കാക്കുന്നതാണ് വില കൂടാൻ കാരണം.

Post a Comment