കേന്ദ്രം റബര്‍ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കും: തലശ്ശേരി ബിഷപ്പ്



ആലക്കോട്: റബ്ബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി.

കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ ആശങ്ക കുടിയേറ്റ ജനത പരിഹരിച്ചുതരും. 

ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു സമരവും സമരമല്ലെന്ന യാഥാര്‍ത്ഥ്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും, അതിജീവിക്കണമെങ്കില്‍ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. തലശ്ശേരി അതിരൂപതയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച കര്‍ഷക റാലിയിലാണ് ആര്‍ച്ച്‌ ബിഷപ്പിന്‍റെ പരാമര്‍ശം.

Post a Comment

Previous Post Next Post