ട്രെയിന്‍ ഗതാഗത നിയന്ത്രണം: മാര്‍ച്ച്‌ 26, 27 തീയതികളില്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസ് നടത്തും



തിരുവനന്തപുരം:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മാര്‍ച്ച്‌ 26, 27 തിയ്യതികളില്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.


മാര്‍ച്ച്‌ 26ന് തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം ഷോര്‍ണൂര്‍ മെമു, എറണാകുളം ഗുരുവായൂര്‍ എക്സ്പ്രസ്, മാര്‍ച്ച്‌ 27ന് കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദുചെയ്തിട്ടുള്ളത്. 


ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ കെഎസ്‌ആര്‍ടിസി റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ കൂടുതല്‍ അധിക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി റിസര്‍വ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post