ആലക്കോട്: ബസുകൾ കയറാതെ
അനാഥമായി കിടക്കുന്ന ആലക്കോട്
പഞ്ചായത്ത് ബസ് സ്റ്റാന്റിൽ 15-ാം
തീയതി മുതൽ ബസുകൾ കയറ്റുന്നതിന്
ആലക്കോട് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
കെ.എസ്.ആർ.ടി.സി അടക്കം ആലക്കോട് വഴി സർവീസ് നടത്തുന്ന മുഴുവൻ ബസുകളും എല്ലാ ട്രിപ്പുകളും രാവിലെ എട്ട് മുതൽ രാത്രി ഏഴ് മണി വരെയുള്ള സമയത്തായി സ്റ്റാന്റിൽ കയറണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ടൗണിൽ നിലവിലുള്ള എല്ലാ ബസ് സ്റ്റോപ്പുകളും അതേപടി നില നിർത്തിക്കൊണ്ട് ആണ്
ബസുകൾ സ്റ്റാന്റിൽ കയറേണ്ടത്. ന്യൂബസാറിലെ മെയിൻ റോഡിൽ നിന്ന് സ്റ്റാന്റിലേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്തതിനു ശേഷം ഇതു വഴി തന്നെ തിരിച്ച് തളിപ്പറമ്പ്, ചെറുപുഴ, മണക്കടവ് ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകണം.ടൗണിൽ കൂടുതൽ സമയം നിർത്തിയടുന്ന ബസുകൾ ഇത് ഒഴിവാക്കി സ്റ്റാന്റിൽ പാർക്ക് ചെയ്യണം. സ്റ്റാന്റിൽ കയറാതെ ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന്
അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ബസ് സ്റ്റാൻഡിൻ്റെ ഇരു വശത്തു മുള്ള
റോഡിന്റെ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
മെയിൻ റോഡിൽ 20 മിനിട്ടിൽ കൂടുതൽ സമയം നിർത്തിയിടുന്ന
വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനും യോഗം തീരുമാനിച്ചു. ആർ.ടി.ഒ, ആലക്കോട് സി.ഐ, എസ്.ഐ.പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി,വില്ലേജ് ഓഫീസർ, ബസ് ഉടമ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നി
ഉൾപ്പെട്ട കമ്മിറ്റിയാണ് ബസ്സ്റ്റാന്റിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള തീരുമാനമെടുത്തത്. 30 വർഷം മുമ്പ് നിർമ്മിച്ചതാണെങ്കിലും ബസ്സ്റ്റാന്റിൽ ഇതുവരെ ഫലപ്രദമായ രീതിയിൽ ബസുകൾ കയറിയിട്ടില്ല.

Post a Comment