ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി ടിക്കറ്റെടുക്കുന്നതിനായി ക്യൂ നില്‍ക്കേണ്ട. അതിനിനി ക്യൂ ആര്‍ കോഡ് ഉണ്ട്.
ജനറല്‍ ടിക്കറ്റിനും സ്ലീപ്പര്‍ ടിക്കറ്റിനുമെല്ലാം വേണ്ടിയാണ് യാത്രക്കാര്‍ പൊതുവെ റെയില്‍വേ സ്റ്റേഷനില്‍ വലിയ ക്യൂവില്‍ ആയിപോകാറുള്ളത്. ഇനി അത് വേണ്ട.
സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിനരികില്‍ തന്നെ ക്യൂ ആര്‍ കോഡ് പതിച്ചിട്ടുണ്ടായിരിക്കും. ഈ ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്കാന്‍ ചെയ്ത് ഗൂഗിള്‍ പേ ചെയ്താല്‍ മതി ടിക്കറ്റ് ലഭിക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന ചെറിയ സ്റ്റേഷനുകളില്‍ വരെ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.
പ്ലാറ്റ് ഫോം ടിക്കറ്റിനും സീസണ്‍ ടിക്കറ്റിനും ഇതേ രീതി ഉപയോഗപ്പെടുത്താം. കടയില്‍ പോയി സാധനം വാങ്ങി ഗൂഗിള്‍ പേ ചെയ്യുന്ന അതെ രീതി തന്നെ ഇക്കാര്യത്തിലും തുടര്‍ന്നാല്‍ മതി.

Post a Comment