സ്വര്‍ണ വില വീണ്ടും താഴേക്ക്!

 


സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വില തുടർച്ചയായി ഇടിയുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപ കുറഞ്ഞിരുന്നു. പിന്നാലെ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയാണ് കുറഞ്ഞത്. പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും പവന് 41920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച സ്വർണം സര്‍വകാല റെക്കോഡ് മറികടന്നിരുന്നു.

Post a Comment

Previous Post Next Post