തിരുവനന്തപുരം: ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രയേലിലേക്ക് അയച്ച കർഷക സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്.
ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കൃഷിമന്ത്രി പി. പ്രസാദും മാധ്യമങ്ങളോട് പ്രതികരിച്ചു. എംബസിയിലും പോലീസിലും പരാതി നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യൻ.

Post a Comment