കണ്ണൂര്‍: കണ്ണൂരില്‍ യുവദമ്ബതികള്‍ സഞ്ചരിച്ച കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍്റെ കണ്ടെത്തല്‍.
കാറിലെ സാനിറ്റൈസറും പെര്‍ഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിന്‍്റെ ആക്കം കൂട്ടാന്‍ കാരണമെന്ന് കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കാറില്‍ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താന്‍ പ്രത്യേകം നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണനെ കൂടാതെ എം.വി.ഐ.മാരായ പി.വി.ബിജു, ജഗന്‍ലാല്‍ എന്നിവരും സന്നിഹിതരായിരുന്നു. തിങ്കളാഴ്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തില്‍പ്പെട്ട കാര്‍, സംഘം പരിശോധിച്ചു.
ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂര്‍ സ്വദേശി ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായ ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും അപകട സമയത്ത് വാഹനത്തിന്‍റെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. റിഷയുടെ മാതാപിതാക്കളടക്കം നാലുപേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.

Post a Comment