ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും; അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും


തിരുവനന്തപുരം : ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കുന്നതില്‍ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയില്‍ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.സാഹചര്യങ്ങളുടെ സമമ്മര്‍ദത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ പ്രശ്‌നവും പരിഗണിച്ച്‌ കേന്ദ്രത്തിനെതിരായി നീങ്ങാനാണ് നിലവില്‍ ആലോചന.

ഇന്ധന സെസിനെ പര്‍വ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി.നാളെയാണ് നിയമസഭയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് ശേഷം ബുധനാഴ്ച മറുപടി പ്രസംഗത്തില്‍ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് റിപ്പേര്‍ട്ട് .

ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് പറയുന്നത്.ബജറ്റ് പ്രഖ്യാപനം തീരും മുമ്ബെ തുടങ്ങിയ പ്രതിഷേധം ഫലം കാണുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

ഈ വിഷയത്തില്‍ പൊതുജനം തിരിഞ്ഞതിനാല്‍ നാളെ നിയമസഭാ മന്ദിരത്തില്‍ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ മുന്നണി യോഗം ചേര്‍ന്ന് സഭക്ക് അകത്തും പുറത്തും സംസ്ഥാന സര്‍ക്കാറിനെതിരായ സമര പരിപാടികള്‍ ഉണ്ടാകും.

Post a Comment

Previous Post Next Post