ഡല്‍ഹി: മികച്ച പാര്ലമെന്റേറിയനുള്ള സന്‍സദ് രത്ന പുരസ്കാരം ഡോ.ജോണ്‍ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടല്‍ എന്നിവയുള്‍പ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കുന്നത്.
പാര്‍ലമെന്‍ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തിയായിരുന്നു സഹാധ്യക്ഷന്‍. മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പാര്‍ലമെന്‍റേറിയന്‍ അവാര്‍ഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം പോയിന്‍റ് ഫൗണ്ടേഷനാണ്.
ഡോ.ജോണ്‍ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയില്‍ നിന്നുള്ള ഡോ.മനോജ് കുമാര്‍ , ഫൗസിയ തഹ്സീന്‍ അഹമ്മദ് ഖാന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബിദ്യുത് ബരണ്‍ മഹതോ, ഡോ.സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ.അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ പുരസ്കാര ജേതാക്കള്‍. മുന്‍ എംപി ടി കെ രംഗരാജന് ഡോ എ പി ജെ അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ചു. ലോക്സഭയുടെ ഫിനാന്‍സ് കമ്മിറ്റി, രാജ്യസഭയുടെ ട്രാന്‍സ്പോര്‍ട്ട് ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.

Post a Comment