സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു



ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്ന് സംസ്ഥാനത്ത് ഉണ്ടായത്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 480 രൂപയുടെ ഇടിവാണ് സ്വർണവിലയിലുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വ‌ർണത്തിന് 41,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 5200 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞ് 4295 രൂപയായി.

Post a Comment

Previous Post Next Post