കണ്ണൂർ: പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡ് ഏഴു മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചതായി ജോൺ ബ്രിട്ടാസ് എംപി പ്രസ്താവനയിൽ അറിയിച്ചു. പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡ് 10 മീറ്റർ മൊത്തം വീതിയിൽ 5.50 മീറ്റർ ടാറിംഗോടെ നബാർഡ് സഹായത്തോടു കൂടി വികസിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ടെൻഡറിൽ 22.1 ശതമാനം കുറഞ്ഞ തുകയ്ക്കാണ് കരാറുകാരൻ പദ്ധതിയേറ്റെടുത്തിരുന്നത്. ഇപ്രകാരം മിച്ചം വന്ന തുക ഉപയോഗിച്ച് പ്രസ്തുത റോഡ് ഏഴു മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീ യർക്ക് കത്ത് നൽകിയതിനെ തുടർന്നാണ് പദ്ധതി രൂപരേഖയിൽ ഭേദഗതി വരുത്തി 12 മീറ്റർ മൊത്തം വീതിയിൽ ഏഴു മീറ്റർ മെക്കാഡം ടാറിംഗോടുകൂടി വികസിപ്പിക്കാൻ നബാർഡും സംസ്ഥാന സർക്കാരുംഅനുമതി നൽകിയത്. നടുവിൽ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഈ റോഡിന്റെ വികസനം പഞ്ചായത്തിന്റെ ടൂറിസം വികസനത്തിനും ആക്കം കൂട്ടുന്നതാണെന്നും ജോൺ ബ്രിട്ടാസ് പ്രസ്താവനയിൽ അറിയിച്ചു.
.jpeg)
Post a Comment