മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​ധ്യ​പ്ര​ദേ​ശി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു



മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​ധ്യ​പ്ര​ദേ​ശി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ഭോ​പ്പാ​ൽ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വി​നോ​ദ​യാ​ത്രാ ബ​സ് മ​ധ്യ​പ്ര​ദേ​ശി​ലെ റാ​യ്പു​ര മേ​ഖ​ല​യി​ൽ വ​ച്ച് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. ബ​സി​ലു​ണ്ടാ​യി​രു​ന്ന 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.


തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ ജി​യോ​ള​ജി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 60 വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ര​ണ്ട് ബ​സു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു ബ​സ് ക​ട്നി മേ​ഖ​ല​യി​ൽ വ​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.


പ​രി​ക്കേ​റ്റ​വ​രെ ക​ട്നി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ജ​ബ​ൽ​പൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Post a Comment

Previous Post Next Post