തെരുവ് നായകൾ നാലുവയസുകാരനെ കടിച്ചുകൊന്നു

 


തെരുവ് നായകൾ നാലുവയസുകാരനെ കടിച്ചുകൊന്നു

ഹൈദരാബാദ്: തെരുവ് നായകളുടെ ആക്രമണത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ അംബേർപേട്ടിലാണ് സംഭവം. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായകൾ ആക്രമിച്ചത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തനിക്ക് നേരെ കുരച്ചു ചാടുന്ന നായ്ക്കളില്‍ നിന്ന് ഓടി മാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. എന്നാൽ കുട്ടി നിലത്ത് വീണതിന് പിന്നാലെ നായ്ക്കൾ വളഞ്ഞിട്ട് കടിച്ചുകീറുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കും മുമ്പേ കുട്ടി മരിച്ചതായി അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post