കണ്ണൂർ ജില്ലാ റൂറൽ പോലീസ് ആസ്ഥാനം തളിപ്പറമ്പിൽ നിന്ന് പരിയാരത്തേക്ക് മാറ്റുന്നു

 


പരിയാരം :കണ്ണൂർ ജില്ലാ റൂറൽ പോലീസ് ആസ്ഥാനം തളിപ്പറമ്പിൽ നിന്ന് പരിയാരത്തേക്ക് മാറ്റുന്നു. തളിപ്പറമ്പിൽ പ്രവർത്തിച്ചുവരുന്ന ആംഡ് റിസർവ് ഉൾ​െപ്പടെ എല്ലാ ഓഫീസുകളും മാറ്റാനാണ്‌ തീരുമാനം. ഇതിനുവേണ്ടിയുള്ള നടപടി പൂർത്തിയായി വരികയാണ്.


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് പിറകിലായി പരിയാരം ഔഷധിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും 10 ഏക്കറാണ് റൂറൽ പോലീസ് ആസ്ഥാനത്തിന് മാറ്റിവെക്കുന്നത്. 2021 ജനുവരി ഒന്നിന് നിലവിൽ വന്ന കണ്ണൂർ റൂറൽ പോലീസ് ജില്ലയുടെ ആസ്ഥാനം ആദ്യഘട്ടത്തിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിൽ ആയിരുന്നു.


പിന്നീട്, പോലീസ് മേധാവിയുടെ ഓഫീസ് ഒഴികെ മറ്റെല്ലാ ഓഫീസുകളും തളിപ്പറമ്പ് പോലീസ് സബ്ഡിവിഷൻ ആസ്ഥാനത്തേക്ക് മാറ്റി.


ആംഡ് റിസർവ്, ജില്ലാ ക്രൈംറെക്കാഡ് ബ്യൂറോ, നാർക്കോട്ടിക് സെൽ, ക്രൈം ഡിറ്റാച്ച്മെന്റ്, വിമൻസ് സെൽ എന്നിവയാണ് ഇപ്പോൾ തളിപ്പറമ്പിൽ പ്രവർത്തിക്കുന്നത്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് മാങ്ങാട്ടുപറമ്പിൽ പ്രത്യേകം ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.


ജില്ലാ സപെഷ്യൽ ബ്രാഞ്ചിന മാങ്ങാട്ടുപറമ്പിൽ പ്രത്യേകം ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.


പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ സബ് ഡിവിഷനുകളിലെ 19 പോലീസ് സ്റ്റേഷനുകളാണ് കണ്ണൂർ റൂറൽ പോലീസ് ജില്ലയിലുള്ളത്.

ഔഷധി അനുവദിച്ച പത്ത് ഏക്കർ സ്ഥലം അളന്നുതിരിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് കടന്നപ്പള്ളി വില്ലേജ് ഓഫീസർ അറിയിച്ചു.

പുതുതായി നിർമിക്കുന്ന ആസ്ഥാനത്തിന്റെ പ്രവേശനകവാടം ദേശീയപാതയിൽനിന്നുള്ള ഔഷധി- കടന്നപ്പള്ളി- ചന്തപ്പുര റോഡിലായിരിക്കും.

 പോലീസ് ആസ്ഥാനത്തിന് പുറമേ ജില്ലാ പോലീസ് മേധാവിയുടേത് ഉൾപ്പെടെ ജിവനക്കാരുടെ ക്വാർട്ടേഴ്സുകളും ഇവിടെ നിർമിക്കും.

Post a Comment

Previous Post Next Post