യുവ മലയാള സിനിമ സംവിധായകനും നടനുമായ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004ൽ റിലീസ് ചെയ്ത ഐആം ക്യൂരിയസ് എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് സംവിധാന മേഖലയിലേക്ക് മാറി. അഹാന, അർജുൻ അശോകൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാൻസി റാണി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് മരണം.

Post a Comment