മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക വാഹന പരിശോധന ഇന്ന് മുതൽ



കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കും. ആറ് സ്ക്വാഡുകളാണ് പരിശോധനക്ക്. അനധികൃത പാർക്കിങ്, സിഗ്നൽ ലൈറ്റ് മറികടക്കുക, ഇടത് ഭാഗത്ത് കൂടി ഓവർടേക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമ ലംഘനങ്ങൾക്ക് എതിരെ കേസ് എടുക്കാനാണ് നിർദേശം. പരിശോധനയുടെ ഭാഗമായി നേരത്തെ മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു.

Post a Comment

Previous Post Next Post