7 വയസുകാരനെ പൊള്ളലേല്‍പ്പിച്ചു; അമ്മ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അറസ്റ്റില്‍



കുമളിയില്‍ ഏഴ് വയസുകാരനെ തീ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കും.


അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചതിനാണ് ഏഴ് വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചത്. കൈകാലുകള്‍ ചട്ടുകം വച്ച്‌ പൊള്ളിച്ചെന്നും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തെന്നായിരുന്നു കുട്ടിയുടെ മൊഴി.


വീട്ടില്‍ നിന്ന് നിലവിളി കേട്ടെത്തിയ അയല്‍വാസികളും പഞ്ചായത്ത് മെമ്ബറും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി മൂലമാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.

Post a Comment

Previous Post Next Post